Skip to main content

വാണിയംകുളത്ത് ഫുട്ബോളാണ് ലഹരി സിന്തറ്റിക് ടര്‍ഫ്  നിര്‍മാണം അന്തിമ ഘട്ടത്തില്‍

 

 

കായിക പ്രേമികള്‍ക്കായി വാണിയംകുളം ഗ്രാമപഞ്ചായത്തിലൊരുക്കുന്ന സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ് നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍. ഗ്രാമപഞ്ചായത്തിന്റെ ഒരു ഏക്കര്‍ സ്ഥലത്താണ് വിശാലമായ കളിസ്ഥലം ഒരുങ്ങുന്നത്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ 4.32 കോടി രൂപ വിനിയോഗിച്ചാണ് ഫുട്ബോള്‍ ടര്‍ഫ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചാല്‍ മേല്‍നോട്ട ചുമതല ഗ്രാമപഞ്ചായത്തിന് കൈമാറും.

കാണികള്‍ക്ക് കളി ആസ്വദിക്കുന്നതിനായി വിശാലമായ ഗ്യാലറി കെട്ടിടം, കളിക്കാര്‍ക്ക് വിശ്രമിക്കാന്‍ 1500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ പ്രത്യേകം മുറി, ശുചിമുറി എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. ടര്‍ഫിന് ചുറ്റും ഫെന്‍സിങ് നിര്‍മാണം, ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവൃത്തി എന്നിവ പുരോഗമിക്കുകയാണ് . കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് പഞ്ചായത്തില്‍ഫുട്ബോള്‍ ടര്‍ഫ് ആരംഭിക്കുന്നതിനുള്ള പ്രഖ്യാപനം നടന്നത്. തുടര്‍ന്ന് 2021 ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.  

 

date