Skip to main content

ഗസ്റ്റ് ലക്ചറര്‍ അഭിമുഖം 10 ന്

 

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആന്‍ഡ് ഗവ.  പോളിടെക്‌നിക് കോളേജില്‍ കെമിസ്ട്രി ഗസ്റ്റ് ലക്ചറര്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍  ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി ജൂലൈ 10-ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ വെച്ച് അഭിമുഖം നടത്തും. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ഫോട്ടോ സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0466 2220450.

date