Skip to main content

ലീഗല്‍ കൗണ്‍സിലര്‍ നിയമനം

 

പട്ടിക വര്‍ഗ വിഭാഗം നിയമബിരുദധാരികള്‍ക്ക് ലീഗല്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം, പൗരാവകാശ സംരക്ഷണ നിയമം എന്നിവ മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കുന്നതിനും അതിക്രമത്തിനിരയാകുന്ന പട്ടികവര്‍ഗക്കാര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ലീല്‍ സെല്ലിലേക്കാണ് നിയമനം. ഒരു വര്‍ഷ കാലത്തേക്കുള്ള കരാര്‍ നിയമനമാണ്. നിയമ ബിരുദമാണ് (എല്‍.എല്‍.ബി/ എല്‍.എല്‍.എം) അടിസ്ഥാന യോഗ്യത. അഡ്വക്കേറ്റായി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 21 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം, പ്രായം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതമുള്ള അപേക്ഷകള്‍ ജൂലൈ 15 വൈകുന്നേരം 5 മണിക്ക് മുന്‍പായി പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്-678005 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0491-2505383 എന്ന ഫോണ്‍ നമ്പറില്‍ ലഭിക്കും.

date