Post Category
നിപ ബാധിത മേഖലയിൽ സർവൈലൻസ് നടത്തി
ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മക്കരപ്പറമ്പ്, കുറുവ, കൂട്ടിലങ്ങാടി, മങ്കട തുടങ്ങിയ പഞ്ചായത്തുകളിലെ 20 വാർഡുകളിൽ ആരോഗ്യ സംഘം സർവൈലൻസ് നടത്തി. രോഗത്തിൻ്റ പ്രഭവ കേന്ദ്രം കണ്ടെത്തുന്നതിനും ഗൃഹകേന്ദ്രീകൃത ബോധവൽക്കരണം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. 65 ടീമുകൾ 1655 വീടുകൾ സന്ദർശിച്ചു.
രോഗലക്ഷണങ്ങളുള്ള ആരെയും സർവ്വേയിൽ കണ്ടെത്തിയില്ല. നിപ പ്രതിരോധ മാർഗങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തി. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായി പാലിക്കേണ്ട നിയന്ത്രണ മാർഗങ്ങളെ കുറിച്ച് നിർദേശങ്ങൾ നൽകി. ഡോ. എൻ എൻ പമീലി, ടെക്നിക്കൽ അസിസ്റ്റൻ്റുമാരായ സി കെ സുരേഷ് കുമാർ, എം ഷാഹുൽ ഹമീദ്, എപ്പിഡമോളജിസ്റ്റ് ഡി കിരൺ രാജ് എന്നിവർ നേതൃത്വം നൽകി. സർവ്വേ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രേണുകയ്ക്ക് കൈമാറി.
date
- Log in to post comments