Skip to main content

      എയ്ഡ്സ് ദിനാചരണം നടത്തി

    ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും വിവിധ സാമൂഹിക പ്രസ്ഥാനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു. കളക്ട്രേറ്റില്‍ നിന്നും ആരംഭിച്ച റാലി ജില്ലാ പോലീസ് മേധാവി ഡോ.എസ്.സതീഷ് ബിനോ ഫ്ളാഗ് ഓഫ് ചെയ്തു. സ്റ്റുഡന്‍റ്സ് പോലീസ്, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് കേഡറ്റുകള്‍, എന്‍എസ്എസ് വോളണ്ടിയര്‍മാര്‍, നഴ്സിംഗ് കോളേജ് വിദ്യാര്‍ഥികള്‍, ഐസിഡിഎസ്, ആശ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സേവന കേന്ദ്രങ്ങളുടെ പ്രതിനിധികള്‍, സാമൂഹിക സാംസ്കാരിക സംഘടനകളുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ റാലിയില്‍ അണിനിരന്നു. തുടര്‍ന്ന് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന പൊതുസമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിച്ചു. എഡിഎം അനു എസ്.നായര്‍ ദിനാചരണ സന്ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ മുഖ്യപ്രഭാഷണം നടത്തി. സുരക്ഷ പ്രൊജക്ട് മാനേജര്‍ വിജയ എസ്.നായര്‍, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മാത്യൂസണ്‍ പി.തോമസ്, എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ ബിജുകുമാര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡി.ശശി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. മജീഷ്യന്‍ ആര്‍.സി.ബോസ് ബോധവത്ക്കരണ മാജിക് ഷോ നടത്തി.     മുത്തൂറ്റ് കോളേജ് ഓഫ് നഴ്സിംഗ്, ഇലന്തൂ ര്‍ ഗവണ്‍മെന്‍റ് നഴ്സിംഗ് സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ സ്കിറ്റ് അവതരിപ്പിച്ചു.                     (പിഎന്‍പി 3239/17)

date