Post Category
മങ്ങാട്ടുകുളം ഉദ്ഘാടനം ഇന്ന്
തൃത്താല ബ്ലോക്കിൽ നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച മാങ്ങാട്ടുകുളം ഇന്ന് (ജൂൺ 5)വൈകീട്ട് അഞ്ച് മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നാടിന് സമർപ്പിക്കും. 2023 - 24 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ വിനിയോഗിച്ചാണ് മാങ്ങാട്ടുകുളം നവീകരിച്ചത്. ഒരേക്കറിലധികം സ്ഥലത്ത് വിശാലമായി കിടക്കുന്ന ഈ ജലസ്രോതസ് പ്രദേശത്തെ ജലദൗർലഭ്യം ഒരു പരിധിവരെ കുറക്കുന്നതിനും ജലവിതാനം ഉയർത്തുന്നതിനും ചെറുചാൽപ്രം പടശേഖരത്തിലെ 25 ഹെക്ടറോളം സ്ഥലത്തേക്ക് നെൽകൃഷിക്കും മറ്റും സഹായകരമാണ്. കുളത്തിന്റെ ആഴം കൂട്ടുന്ന മണ്ണ് പ്രവൃത്തികളും നാലുവശങ്ങളിൽ കരിങ്കൽ സംരക്ഷണ ഭിത്തി സ്ഥാപിക്കുന്ന പ്രവൃത്തികളുമാണ് നവീകരണത്തിന്റെ ഭാഗമായി നടത്തിയത്.
date
- Log in to post comments