Skip to main content

അങ്കണവാടികളിൽ പാൽ, മുട്ട വിതരണത്തിന് ടെൻഡർ ക്ഷണിച്ചു

 

വനിത ശിശു വികസന വകുപ്പിന് കീഴിൽ ആലപ്പുഴ സിവിൽസ്റ്റേഷൻ അനക്സിൽ പ്രവർത്തിക്കുന്ന ആലപ്പുഴ അർബൻ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിനു പരിധിയിലെ അഞ്ച് സെക്‌ടറുകളിലെ അങ്കണവാടികളിലേയ്ക്ക് പാൽ, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും സെക്ട‌ർ തലത്തിൽ ടെന്‍ഡർ ക്ഷണിച്ചു. ടെന്‍ഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 18 ഉച്ചയ്ക്ക് ഒരു മണി. ടെന്‍ഡറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തിദിവസങ്ങളിലും ആലപ്പുഴ സിവിൽ സ്റ്റേഷൻ അനക്സിന്റെ ഒന്നാം നിലയില്‍ പ്രവർത്തിക്കുന്ന ആലപ്പുഴ (അർബൻ) ഐ.സി.ഡി.എസ്. പ്രൊജക്ട‌ിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2251728.

(പിആര്‍/എഎല്‍പി/1956)

date