Skip to main content

നൈസ് നിയമ ബോധവത്ക്കരണ ക്ലാസ് ഡിസംബര്‍ ഇന്ന് (രണ്ടിന്)

    കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കന്നതിനുവേണ്ടി നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി സംഘടിപ്പിക്കുന്ന നൈസ് പദ്ധതിയുമായി ബന്ധപ്പെട്ട നിയമ ബോധവത്ക്കരണ ക്ലാസ് ഇന്ന്  (രണ്ടിന്) നടക്കും. പന്തളം കടയ്ക്കാട്  മുസ്ലിം ജുമാമസ്ജിദ് ഹാളില്‍ ഉച്ചയ്ക്ക് 2.15ന് നടക്കുന്ന പരിപാടി കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി.കമാല്‍ പാഷ ഉദ്ഘാടനം ചെയ്യും. ജില്ലാ സെഷന്‍സ് ജഡ്ജ് ജോണ്‍ കെ.ഇല്ലിക്കാടന്‍ അധ്യക്ഷത വഹിക്കും. എഡിഎം  അനു എസ്.നായര്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍.പ്രദീപ് കുമാര്‍, ഗവണ്‍മെന്‍റ് പ്ലീഡര്‍ എ.സി.ഈപ്പന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് പി.പി.മുഹമ്മദ് മുസ്തഫ, നിസാര്‍, റഷീദ് അലി, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡേവിഡ് റജി മാത്യു, താജ് ഖാന്‍, അഷ്റഫ് തുടങ്ങിയവര്‍ സംസാരിക്കും. സബ്ജഡ്ജ് ആര്‍.ജയകൃഷ്ണന്‍ ക്ലാസ് നയിക്കും.                                          (പിഎന്‍പി 3241/17)

date