ലീഗൽ അഡ്വൈസർ/ലീഗൽ കൗൺസിലർ നിയമനം
പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ ജില്ലാ ഓഫീസുകളിൽ കരാർ അടിസ്ഥാനത്തിൽ ലീഗൽ അഡ്വൈസർ, ലീഗൽ കൗൺസിലർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. തിരുവനന്തപുരത്ത് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആസ്ഥാന കാര്യാലയത്തിലാണ് ലീഗൽ അഡ്വൈസർ നിയമനം. ഒഴിവുകളുടെ എണ്ണം ഒന്ന്. നിയമ ബിരുദവും കുറഞ്ഞത് അഡ്വക്കേറ്റ് ആയി അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45. പ്രതിമാസം 25,000 രൂപ ഓണറേറിയം ലഭിക്കും. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലാ ഓഫീസുകളിലാണ് ലീഗൽ കൗൺസിലർ നിയമനം. ഒഴിവുകളുടെ എണ്ണം ഒന്ന്. നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റ് ആയി രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. 20000 രൂപ ഓണറേറിയം. ഉദ്യോഗാർത്ഥികൾ പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ളവർ ആയിരിക്കണം. ജില്ലാതല ലീഗൽ കൗൺസിലർമാരുടെ അപേക്ഷകൾ അതത് ജില്ലകളിലെ ട്രൈബൽ ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസർക്ക് സമർപ്പിക്കണം. ലീഗൽ അഡ്വൈസർ തസ്തികയിലേക്കുള്ള അപേക്ഷകൾ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. കൗൺസിലർ തസ്തികയിലേക്ക് സ്വന്തം ജില്ലയിൽ മാത്രമേ അപേക്ഷിക്കാവൂ. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 15 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ 0471 2303229.
- Log in to post comments