സൗജന്യ നിയമസഹായവും മെഡിക്കല്‍ ക്യാമ്പും
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സൗജന്യ നിയമ സഹായവും മെഡിക്കല്‍ ക്യാമ്പും തൊഴില്‍ വകുപ്പിന്‍റെ ആവാസ് ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും ഡിസംബര്‍ രണ്ടിന് നടക്കും. പന്തളം ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന പരിപാടി കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബി.കമാല്‍ പാഷ ഉദ്ഘാടനം ചെയ്യും. ജില്ലാ സെഷന്‍സ് ജഡ്ജ് ജോണ്‍ കെ.ഇല്ലിക്കാടന്‍ അധ്യക്ഷത വഹിക്കും. ആവാസ് സൗജന്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണോദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ മുഖ്യപ്രഭാഷണം നടത്തും. പന്തളം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റ്റി.കെ.സതി, കൗണ്‍സിലര്‍മാരായ എന്‍.ജി.സുരേന്ദ്രന്‍, കെ.വി.പ്രഭ, കൃഷ്ണവേണി,നൗഷാദ് റാവുത്തര്‍, ജില്ലാ ഗവണ്‍മെന്‍റ് പ്ലീഡര്‍ എ.സി.ഈപ്പന്‍, ഡിവൈഎസ്പി എസ്.റഫീക്ക്, ഡെപ്യൂട്ടി ഡിഎംഒ ഡോ.റ്റി.അനിതാകുമാരി, ജില്ലാ ലേബര്‍ ഓഫീസര്‍ റ്റി.സൗദാമിനി, ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് പി.പി.മുഹമ്മദ് മുസ്തഫ, ടീം ലീഡര്‍ കവീശ്വരന്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും. സബ് ജഡ്ജ് ആര്‍.ജയകൃഷ്ണന്‍ സ്വാഗതവും ജോര്‍ജ് കുര്യന്‍ നന്ദിയും പറയും.
ഇന്നും നാളെയും (രണ്ട്, മൂന്ന്) പന്തളം കടയ്ക്കാട് വിവിധ ലേബര്‍ ക്യാമ്പുകളില്‍, നാലിന് അടൂര്‍ ഇളമണ്ണൂര്‍ കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, അഞ്ചിനും ആറിനും ഏഴിനും മല്ലപ്പള്ളി കുന്നന്താനം ഐഡി പ്ലോട്ട്, എട്ടിന് നോയല്‍ എന്‍ലിവ കുറ്റപ്പുഴ, തിരുവല്ല മതിലുങ്കല്‍ ഷോപ്പിംഗ് കോംപ്ലക്സ്, ഒമ്പതിന് തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ്, തിരുവല്ല ഡാറ ഫുഡ് കോര്‍ട്ട്, 10ന് തിരുവല്ല തിരുമൂലപുരം സ്കൈ ലൈന്‍ ബില്‍ഡേഴ്സ്, തിരുവല്ല മനക്കച്ചിറ എലിക്സര്‍ ഗ്രാന്‍ഡേ എന്നിവിടങ്ങളില്‍ എന്‍റോള്‍മെന്‍റ് നടക്കും. ഫോണ്‍: 04682222234. (പിഎന്‍പി 3242/17)
- Log in to post comments