കൊല്ലങ്കോട് കാർഷിക സംഭരണശാല ഇന്ന് നാടിന് സമര്‍പ്പിക്കും; മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും
കൊല്ലങ്കോട് നെന്മേനി പാടശേഖര നെല്ലുല്പാദന സമിതിക്ക് പുതുതായി അനുവദിച്ച കാർഷിക സംഭരണശാല ഇന്ന് (ജൂലൈ 10) ഉച്ചയ്ക്ക് രണ്ടു മണിക്ക് കൃഷി കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നാടിന് സമർപ്പിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY) പദ്ധതി പ്രകാരമാണ് സംഭരണ ശാല ആരംഭിക്കുന്നത്. കാർഷികോത്പന്നങ്ങൾ സംഭരിക്കുന്നതിനും സംസ്കരിക്കുന്നതിനും വിപണനം ചെയ്യുന്നതിനും ആധുനിക സൗകര്യങ്ങളുള്ള ഒരു കേന്ദ്രം എന്ന നിലയിൽ ഈ സംഭരണശാല കൊല്ലങ്കോടിലെയും പരിസര പ്രദേശങ്ങളിലെയും കർഷകർക്ക് പ്രയോജനം ചെയ്യും.
ഉദ്ഘാടന ചടങ്ങില്‍ കെ. ബാബു എം.എല്‍.എ അധ്യക്ഷത വഹിക്കും. കെ. രാധാകൃഷ്ണന് എം.പി വിശിഷ്ടാതിഥിയായവും. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. ചിന്നക്കുട്ടന്‍, വൈസ് പ്രസിഡന്റ് സി. ഗിരിജ, ജില്ലാ കൃഷി ഓഫീസര്‍ എസ്. അറുമുഖ പ്രസാദ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
- Log in to post comments