Post Category
പി.ജി. ദന്തൽ കോഴ്‌സ്: അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ വിവിധ സർക്കാർ ദന്തൽ കോളേജുകളിലേയും സ്വകാര്യ സ്വാശ്രയ ദന്തൽ കോളേജുകളിലേയും 2025 ലെ പി.ജി. ദന്തൽ കോഴ്‌സുകളിലേക്കുളള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച പരാതികൾ പരിഗണിച്ച ശേഷമാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭിക്കും. ഹോം പേജിൽ നിന്ന് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം.
അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ ജൂലൈ 13ന് വൈകിട്ട് 4 മണിക്കകം പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെ അലോട്ട്‌മെന്റും ഓപ്ഷനുകളും റദ്ദാകും. അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾക്ക് പ്രവേശനം പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക.
പി.എൻ.എക്സ് 3163/2025
date
- Log in to post comments