അതിജീവനം: പ്രളയം തകർത്ത സ്‌കൂൾ വായനശാല പുനർനിർമിച്ചു
ചെങ്ങന്നൂർ: പ്രളയത്തിൽ തകർന്ന സ്‌കൂൾ പുസ്തകശാല പുനർനിർമിച്ചു. തിരുവൻവണ്ടൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ നിർമ്മിച്ച പുസ്തകശാലയുടെ നിർമാണത്തിൽ പങ്കാളികളായവരെ ആദരിക്കുകയും ചെയ്തു.അതിജീവനം എന്നാണ് പുതിയ പുസ്തകശാലയുടെ പേര്. ആഗസ്റ്റിലുണ്ടായ മഹാ പ്രളയത്തെ തുടർന്ന് സ്‌ക്കൂൾ വായനശാല വലിയ നാശമാണ് നേരിട്ടത്. 800 ചതുരശ്രഅടിയിലാണ് പുതിയ വായനശാല.
വിശാലമായ വായന മുറി ,ഓൺലൈൻ റഫറൻസ് സംവിധാനം എന്നിവയും ഈ വായനാശാലയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ചുമരുകളിൽ പ്രളയാതിജീവനത്തിന്റെ ചിത്രീകരണവും ഉണ്ട്. പ്രളയത്തെ അതിജീവിച്ചതിന്റെ സ്മാരകമായി വായനശാല നിലനിർത്തുമെന്ന് തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഏലിക്കുട്ടി കുര്യാക്കോസ് പറഞ്ഞു. എസ്.എം.സി ചെയർമാൻ ജി. സുപ്രകാശ് അധ്യക്ഷത വഹിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ കെ കെ. സാവിത്രി ദേവി, കവി ഒ.എസ്. ഉണ്ണിക്കൃഷ്ണൻ ഗ്രാമ പഞ്ചായത്തംഗം ഹരികുമാർ മൂരിത്തിട്ട, സ്‌കൂൾ വികസന സമതി ചെയർമാൻ രാധാകൃഷ്ണൻ പാണ്ടനാട്, കൺവീനർ എസ് ബാലചന്ദ്രൻ നായർ, വൈസ് ചെയർമാന്മാരായ സുരേഷ് അംബീരത്ത്, വിപിൻ കുമാർ, മാതൃസമതി പ്രസിഡന്റ് എം.ജി. സരസ്വതിയമ്മ,
- Log in to post comments