ഭൗതികസാഹചര്യം കൂടുതല്‍ മെച്ചപ്പെടുത്തും- മന്ത്രി കെ ബി ഗണേഷ് കുമാര്‍
പട്ടികവര്‍ഗനഗറുകളിലെ ഭൗതികസാഹചര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് പ്രത്യേകസമിതിരൂപീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ മുള്ളുമല പട്ടികവര്‍ഗ നഗറിനായി അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിപ്രകാരം അനുവദിച്ച ഒരു കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രത്യേക ഊരുകൂട്ടം മുള്ളുമല ഏകാധ്യാപക വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗറിലെ പരിമിതികള്‍ പരിഹരിക്കും. എം.എല്‍എ അധ്യക്ഷനായ സമിതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഊരില്‍ രണ്ടുവീതം സ്ത്രീകളും പുരുഷ•ാരും സമിതിയുടെ ഭാഗമാകും. അംബേദ്കര്‍ പദ്ധതി നടപ്പാക്കുന്നതിന് നിര്‍മാണപ്രവര്‍ത്തനങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കും.
ആദ്യഘട്ടത്തില്‍ ഭൗതികസാഹചര്യവികസനത്തിന് ഊന്നല്‍ നല്‍കും. റോഡ്, സംരക്ഷണഭിത്തി, അങ്കണവാടി, ഓപ്പണ്‍എയര്‍ ഓഡിറ്റോറിയം, ക്ഷേത്രത്തിലേക്ക് വൈദ്യുതി കണക്ഷന്‍, തോട്പ്രവൃത്തി തുടങ്ങിയവ നടത്തും. വ്യക്തിഗത ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. വീടുകളുടെ അറ്റകുറ്റപണി, ശുചിമുറിനിര്‍മാണം, വയറിങ്പ്രവൃത്തികള്‍ എന്നിവയാണ് പ്രാധാനമായും നടത്തുക.
കുര്യോട്ട്മലയിലേക്കുള്ള റോഡ്‌നവീകരണം, സംരക്ഷണഭിത്തി എന്നിവയ്ക്ക് 2.7 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ചെമ്പനരുവി-കറവൂര്‍ റോഡ് നവീകരണത്തിന് ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴു കോടി രൂപ അനുവദിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ സോമരാജന്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുളത്തൂപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ് മുഹമ്മദ് ഷൈജു, പത്തനാപുരം ബ്ലോക്ക് അംഗം സി.സോണി, ഊര് മൂപ്പന്‍ രഘു, എസ് ടി പ്രമോട്ടര്‍ ശാലിനി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments