എം.എല്‍.എ ഫണ്ട്: ഭരണാനുമതിയായി
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ 2016-17 വര്‍ഷത്തെ എം.എല്‍.എമാര്‍ക്കുള്ള പ്രത്യേക വികസന നിധിയില്‍നിന്ന് മൂന്നര ലക്ഷം രൂപ കണ്ണൂര്‍ കോര്‍പറേഷന്‍ ചേലോറ സോണ്‍ പള്ളിപ്പൊയില്‍ ഡിവിഷനിലെ കാപ്പാട് വായനശാല (സംഗമം ലൈബ്രറി) കെട്ടിട നിര്‍മാണ പ്രവൃത്തിക്ക് വിനിയോഗിക്കുന്നതിന് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.
തലശ്ശേരി മണ്ഡലം എം.എല്‍.എ എ.എന്‍ ഷംസീറിന്റെ 2016-17 വര്‍ഷത്തെ എം.എല്‍.എമാര്‍ക്കുള്ള പ്രത്യേക വികസന നിധിയില്‍നിന്ന് 5,99,340 രൂപ കതിരൂര്‍ വി.എച്ച്.എസ്.എസ് യു.പി സെക്ഷന് സ്മാര്‍ട്ട് ക്ലാസ്‌റൂം നിര്‍മിക്കുന്നതിന് വിനിയോഗിക്കാനും അഞ്ച് ലക്ഷം രൂപ കതിരൂര്‍ ഗവ. എല്‍.പി സ്‌കൂളിലെ ഓപണ്‍ സ്‌റ്റേജിന് മേല്‍ക്കൂര നിര്‍മിക്കുന്നതിന് വിനിയോഗിക്കാനും ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.
അഴീക്കോട് മണ്ഡലം എം.എല്‍.എ കെ.എം ഷാജിയുടെ 2014-15 വര്‍ഷത്തെ എം.എല്‍.എമാര്‍ക്കുള്ള പ്രത്യേക വികസന നിധിയില്‍നിന്ന് 90,000 രൂപ പള്ളിക്കുന്ന് കാവ് റോഡില്‍നിന്ന് പ്രേമരാജന്‍ വീട് ഭാഗം വരെ വാട്ടര്‍ അതോറിറ്റി പൈപ്പ്‌ലൈന്‍ നീട്ടുന്നതിന് വിനിയോഗിക്കാന്‍ ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.
കെ.എം ഷാജി എം.എല്‍.എയുടെ ശുപാര്‍ശ പ്രകാരം കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ അഴീക്കോട് നോര്‍ത്ത് യു.പി സ്‌കൂള്‍, അഴീക്കോട് സെന്‍ട്രല്‍ എല്‍.പി സ്‌കൂള്‍, പള്ളേരി മാപ്പിള എല്‍.പി സ്‌കൂള്‍ കണ്ണാടിപ്പറമ്പ, രാമഗുരു യു.പി സ്‌കൂള്‍ ചിറക്കല്‍ എന്നീ സ്‌കൂളുകള്‍ക്ക് 56,800 രൂപ വീതം വിനിയോഗിക്കുന്നതിന് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.
പി എന്‍ സി/4566/2017
- Log in to post comments