Skip to main content

മണ്ഡലത്തിലെ റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ പൂര്‍ത്തിയാക്കും: ഡെപ്യൂട്ടി സ്പീക്കര്‍  

പറക്കോട്- ഐവര്‍കാല, പുതുശേരിഭാഗം- തട്ടാരുപടി- ഏറത്ത് -വയല റോഡുകളുടെ നിര്‍മാണം ബിഎംബിസി നിലവാരത്തില്‍ പൂര്‍ത്തിയാക്കുമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടൂര്‍ നിയോജകമണ്ഡലത്തിലെ ശബരിമല തീര്‍ഥാടനപാതയില്‍ ഉള്‍പ്പെടുത്തിയ രണ്ടു റോഡുകളുടെയും ടെണ്ടര്‍ പൂര്‍ത്തിയായി.  11 കോടി രൂപ വിനിയോഗിച്ചാണ് പറക്കോട് -ഐവര്‍കാല റോഡ് നിര്‍മാണം. ജലജീവന്‍ മിഷന്‍ പ്രവൃത്തി മുടങ്ങിയതും ആദ്യ ടെണ്ടറില്‍ പങ്കെടുക്കാന്‍ കരാറുകാര്‍ ഇല്ലാതിരുന്നതും റോഡ് നിര്‍മാണത്തെ ബാധിച്ചു. 4.36 കോടി രൂപ വിനിയോഗിച്ചാണ് പുതുശേരിഭാഗം- തട്ടാരുപടി- ഏറത്ത് -വയല റോഡ് നിര്‍മിക്കുന്നത്.  11 കോടി രൂപയ്ക്ക് നെല്ലിമുകള്‍- തെങ്ങമം റോഡ് നിര്‍മാണം ആരംഭിച്ചതായും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.

date