Post Category
ദുരന്തനിവാരണത്തിൽ എംബിഎ: സ്പോട്ട് അഡ്മിഷൻ
സംസ്ഥാന സർക്കാരിന്റെ റവന്യൂ വകുപ്പിന് കീഴിലുള്ള ദുരന്തനിവാരണ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെ്ന്റ് (ഐഎൽഡിഎം) നടത്തുന്ന എംബിഎ ഡിസാസ്റ്റർ മാനേജ്മെന്റ് കോഴ്സ് 2025-27 ബാച്ചിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 23, 25 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. ബിരുദമാണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ളവർ തിരുവനന്തപുരത്ത് പിടിപി നഗറിൽ പ്രവർത്തിക്കുന്ന ഐഎൽഡിഎമ്മിൽ രാവിലെ 10 മണിക്ക് എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.ildm.kerala.gov.in, mbadmildm@gmail.com, 8547610005.
പി.എൻ.എക്സ് 3353/2025
date
- Log in to post comments