Skip to main content

ക്രിസ്മസ്-പുതുവല്‍സരം: സ്‌പെഷ്യല്‍ ഡ്രൈവുമായി  എക്‌സൈസ് വകുപ്പ്    

 ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെയും മയക്കു മരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിന് ഡിസംബര്‍  5 മുതല്‍ ജനുവരി 5 വരെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ്  ഡ്രൈവ്  പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍, താലൂക്ക്തല സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍, ബോര്‍ഡര്‍ പട്രോളിംഗ് എന്നിവയുടെ ആരംഭിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.
    പൊതുജനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, തൊഴിലാളി സംഘടനാ  നേതാക്കള്‍, പഞ്ചായത്ത് മുന്‍സിപ്പല്‍ അംഗങ്ങള്‍, മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ജനകീയ കമ്മിറ്റികള്‍ ചേര്‍ന്ന് അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉല്‍പാദനം, സംഭരണം, വിതരണം എന്നിവ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി സ്വീകരിച്ചിട്ടുണ്ട്.
    സ്‌പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ ജില്ലയില്‍ നടപ്പിലാക്കേണ്ട വിവിധ വകുപ്പുകളുടെ സംയുക്ത റെയിഡുകള്‍, സംയുക്ത വാഹന പരിശോധന തുടങ്ങി, റെയില്‍വേ സ്റ്റേഷനുകളിലെ പരിശോധന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. ജില്ലാതലത്തില്‍ ജില്ലാകലക്ടര്‍, ജില്ലാ പോലീസ് മേധാവി, മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടുന്ന ജില്ലാതല കമ്മിറ്റി പ്രവര്‍ത്തനം വിലയിരുത്തും. 
    പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലിയിരുത്തുന്നതിന് നിയോജക മണ്ഡലംതല കമ്മിറ്റി സ്ഥലം എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേരും. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പഞ്ചായത്തുതല കമ്മിറ്റികള്‍ ചേരുന്നതിനും പദ്ധതിയാവിഷ്‌ക്കരിച്ചിട്ടുണ്ട്. 
    സ്പിരിറ്റ്, മയക്കുമരുന്ന്, സെക്കന്റ്‌സ് മദ്യം, മാഹി കര്‍ണ്ണാടക, ഗോവ മദ്യം എന്നിവയുടെ സംഭരണം, വിപണനം, കടത്ത് എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് ജില്ലാതല കണ്‍ട്രോള്‍ റൂം, താലൂക്ക്തല സ്‌ട്രൈക്കിംഗ് ഫോഴ്‌സ്, എക്‌സൈസ് ഡിവിഷനാഫീസ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറാഫീസ്, സ്‌പെഷ്യല്‍ സ്‌ക്വാഡ്, സര്‍ക്കിളാഫീസുകള്‍, റെയിഞ്ചാഫീസുകള്‍ എന്നിവിടങ്ങളില്‍ അറിയിക്കാ വുന്നതാണ്. പരാതികള്‍ വാട്‌സ് അപ്പ്/മെസ്സേജ് വഴിയും ചുവടെ ചേര്‍ത്ത ഫോണ്‍ നമ്പറുകളിലും അറിയിക്കാവുന്നതാണ്.
    വന മേഖലകളില്‍ ആദിവാസികളും, മറ്റ്  സാമൂഹ്യമായി പിന്നോക്കം നില്‍ക്കു ന്നവരേയും ഉപയോഗിച്ച് വാറ്റ് നടത്തുന്നതും മദ്യംവില്‍ക്കുന്നതും ഇല്ലാതാക്കുന്നതിനായി അംഗീകൃത കോളനികള്‍, സെറ്റില്‍മെന്റ് കോളനികള്‍, ചെറുകിട കോളനികള്‍, അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹ്യ ക്ഷേമവകുപ്പിന്റെയും ട്രൈബല്‍ ഡവലപ്‌മെന്റ് വകുപ്പിന്റെയും സഹായത്തോടെ പരിശോധനകളും റെയിഡും നടത്തും. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കിവെക്കുന്നതും പാരിതോഷികങ്ങള്‍ നല്‍കുന്നതുമാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. 
    ഡിവിഷണല്‍ കണ്‍ ടോള്‍ റൂം (അസി. എക്‌സൈസ് കമ്മീഷണര്‍ ഓഫീസ്)-04972 749500, ടോള്‍ഫ്രീ നമ്പറുകള്‍-1800 425 6698 155358. താലൂക്ക് കണ്‍ ടോള്‍ റൂമുകള്‍: കണ്ണൂര്‍- 04972 749973, തളിപ്പറമ്പ്- 04960 201020, കൂത്തുപറമ്പ്- 04902 362103. ഓഫീസ് നമ്പറുകള്‍: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഓഫീസ്- 04972 706698,    9447178065, അസി. എക്‌സൈസ് കമ്മീഷണര്‍, കണ്ണൂര്‍-04972 749500, 9496002873, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കണ്ണൂര്‍ -9400069693, സര്‍ക്കിള്‍ ഓഫീസ് കണ്ണൂര്‍-04972 749973, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സ്‌പെഷല്‍ സ്‌ക്വഡ്,  കണ്ണൂര്‍- 9400069698, സ്‌പെഷല്‍ സ്‌ക്വഡ്,  കണ്ണൂര്‍- 04972 749500, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കണ്ണൂര്‍-9400069701, റെയിഞ്ച് ഓഫീസ് കണ്ണൂര്‍- 04972 749971, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, പാപ്പിനിശ്ശേരി-9400069702, റെയിഞ്ച് ഓഫീസ് പാപ്പിനിശ്ശേരി-04972 789650, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, തളിപ്പറമ്പ -9400069695, സര്‍ക്കിള്‍ ഓഫീസ് തളിപ്പറമ്പ-04602 201020, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, തളിപ്പറമ്പ- 9400069704, റെയിഞ്ച് ഓഫീസ് തളിപ്പറമ്പ-04602 203960, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ആലക്കോട്- 9400069705, റെയിഞ്ച് ഓഫീസ് ആലക്കോട്- 04602 256797, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ശ്രികണ്ഠാപുരം-9400069706, റെയിഞ്ച് ഓഫീസ് ശ്രികണ്ഠാപുരം-04602 232697, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, പയ്യന്നൂര്‍-9400069703, റെയിഞ്ച് ഓഫീസ് പയ്യന്നൂര്‍-04985 202340, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കൂത്തുപറമ്പ്- 9400069696, സര്‍ക്കിള്‍ ഓഫീസ് കൂത്തുപറമ്പ്-04902 362103, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, തലശ്ശേരി- 9400069712, റെയിഞ്ച് ഓഫീസ് തലശ്ശേരി-04902 359808, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കൂത്തുപറമ്പ്- 9400069707, റെയിഞ്ച് ഓഫീസ് കൂത്തുപറമ്പ്- 04902 365260, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, മട്ടന്നൂര്‍- 9400069709, റെയിഞ്ച് ഓഫീസ് മട്ടന്നൂര്‍- 04902 473660, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ഇരിട്ടി- 9400069710, റെയിഞ്ച് ഓഫീസ് ഇരിട്ടി- 04902 494666, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, പേരാവൂര്‍-9400069708, റെയിഞ്ച് ഓഫീസ് പേരാവൂര്‍-04902 446800, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, പിണറായി- 9400069711, റെയിഞ്ച് ഓഫീസ് പിണറായി- 04902 383050, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ന്യൂമാഹി- 9496499819, ചെക്ക് പോസ്റ്റ്, ന്യൂമാഹി- 04902 335000, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കൂട്ടുപുഴ- 9400069713, ചെക്ക് പോസ്റ്റ് കൂട്ടുപുഴ-04902 421441.
പി എന്‍ സി/4568/2017

date