Post Category
വനമിത്ര പുരസ്‌കാരം 2025: അപേക്ഷ ക്ഷണിച്ചു
വനം വകുപ്പിന്റെ 2025 ലെ വനമിത്ര പുരസ്കാരത്തിന് തൃശ്ശൂർ ജില്ലയിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സാമൂഹ്യ വനവൽക്കരണ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ജൈവവൈവിധ്യ പരിപാലനം തുടങ്ങിയ മേഖലകളിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിർണ്ണയിക്കുന്നത്. തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരെയാണ് അവാർഡിനായി പരിഗണിക്കുന്നത്. 25000/- രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് വനമിത്ര പുരസ്കാരം.
അപേക്ഷകർ അവർ ചെയ്ത പ്രവർത്തനങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ സഹിതം ജൂലൈ 31 ന് മുൻപായി കേരള വനം വകുപ്പിൻ്റെ ഔദ്യോഗിക വെബ് സൈറ്റായ www.forest.kerala.gov.in മുഖേന രജിസ്ട്രേഷൻ നടത്തി ഓൺലൈനായും, ഓഫീസിൽ നേരിട്ടും അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0487-2320609
date
- Log in to post comments