Post Category
കടപ്പുറം ഗ്രാമപഞ്ചായത്തില്‍ പുഴഭിത്തി നിര്‍മ്മിക്കുന്നതിന് 82 ലക്ഷം രൂപ അനുവദിച്ചു
കടപ്പുറം ഗ്രാമപഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡിലെ ജാറം ഭാഗത്തും കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തും പുഴഭിത്തി നിര്‍മ്മിക്കുന്നതിന് 82 ലക്ഷം രൂപ അനുവദിച്ചതായി എൻ.കെ അക്ബർ എം.എൽ.എ അറിയിച്ചു. ചേറ്റുവ പുഴയില്‍ നിന്നും വെള്ളം കയറുന്നതിന് പരിഹാരമായാണ് പുഴയുടെ ഭിത്തി കെട്ടുന്നത്. ജാറം ഭാഗത്ത് സൈഡ് പ്രൊട്ടക്ഷന്‍ നടത്തുന്നതിന് 41 ലക്ഷം രൂപയും കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് സൈഡ് പ്രൊട്ടക്ഷന് 41 ലക്ഷം രൂപയുമാണ് ഇറിഗേഷന്‍ വകുപ്പിന്റെ പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ചത്.
വേലിയേറ്റ സമയങ്ങളിൽ ഈ മേഖലകളിൽ വെള്ളം കയറുന്നത് പ്രദേശവാസികൾക്ക് ദുരിതം സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് എന്‍.കെ അക്ബര്‍ എം.എല്‍.എയുടെ ആവശ്യപ്രകാരമാണ് ഇറിഗേഷന്‍ വകുപ്പ് തുക അനുവദിച്ചത്. പ്രദേശത്തെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് ഇതോടെ പരിഹാരമാവുകയാണ്.
date
- Log in to post comments