Skip to main content

ജില്ലാപഞ്ചായത്ത് വാർഡ് വിഭജനം : കരട് വിജ്ഞാപനമായി

സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്തുകളിലെ വാർഡുകൾ  പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 26 വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്‌ടേർഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം. ആക്ഷേപങ്ങൾക്കൊപ്പം ഏതെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം.

ഡീലിമിറ്റേഷൻ കമ്മീഷന്റെ വിലാസം : സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻകോർപ്പറേഷൻ ബിൽഡിംഗ് നാലാം നിലവികാസ്ഭവൻ പിഒതിരുവനന്തപുരം-695033 ഫോൺ:0471-2335030.

        നിർദ്ദിഷ്ട ജില്ലാഞ്ചായത്ത് വാർഡിൽ ഉൾപ്പെടുന്ന ബ്‌ളോക്ക്പഞ്ചായത്ത് വാർഡുകളും ജനസംഖ്യയും ഭൂപടവും ആണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. കരട് വിജ്ഞാപനം അതത് തദ്ദേശസ്ഥാപനങ്ങളിലുംജില്ലാ കളക്ടറേറ്റുകളിലുംhttps://delimitation.lsgkerala.gov.in,  https://sec.kerala.gov.in  വെബ് സൈറ്റുകളിലും പരിശോധനയ്ക്ക് ലഭിക്കും.

പി.എൻ.എക്സ് 3397/202

date