Skip to main content

ഉത്സവ മേഖല

തിരുമുല്ലവാരം ശ്രീ മഹാവിഷ്ണുക്ഷേത്രം, മുണ്ടയ്ക്കല്‍ പാപനാശം, പരവൂര്‍ കോങ്ങാല്‍ പനമൂട് കുടുംബ മഹാദേവ ക്ഷേത്രം,   കോങ്ങാല്‍ പനമൂട്ടില്‍ ശ്രീ.പരബ്രഹ്മ ക്ഷേത്രം, അഷ്ടമുടി ശ്രീ വീരഭദ്ര സ്വാമി ക്ഷേത്രം, മയ്യനാട് താന്നി ശ്രീ.സ്വര്‍ഗ്ഗപുരം ദേവീ ക്ഷേത്രം എന്നീ ബലിതര്‍പ്പണ കേന്ദ്രങ്ങളുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍  ജൂലൈ 23, 24 തീയതികളില്‍ ഉത്സവമേഖലയായി  ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹരിതചട്ടം   കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദമലിനീകരണം തുടങ്ങിയ   വിഷയങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കര്‍ശന നടപടി സ്വീകരിക്കണം. ക്രമസമാധാനപാലനത്തിനും   ഗതാഗതനിയന്ത്രണത്തിനും ആവശ്യമായ പോലീസ് സേനയെ നിയോഗിക്കും.   മദ്യവില്പനയും നിരോധിത ലഹരിവസ്തുക്കളുടെ വില്പനയും ഇല്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ ഉറപ്പുവരുത്താനും നിര്‍ദേശിച്ചു.

date