Skip to main content

ജില്ലാ പഞ്ചായത്ത് സാഹിത്യ ശില്പ സർഗ്ഗ 25 ഇന്ന് ( ജൂലൈ 21) മുതൽ

അടിസ്ഥാന സൗകര്യ വികസനവും ജനക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനോ ടൊപ്പം കലാ-സാഹിത്യ-സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന എറണാകുളം ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സാഹിത്യ ശില്പശാല സർഗ്ഗ 25 ഇന്ന് (ജൂലൈ 21) ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു 

 

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ (എം.ടി. വാസുദേവന്‍ നായര്‍ നഗര്‍) വച്ച് നടക്കുന്ന സാഹിത്യ ശില്പശാലയിൽ

പെണ്ണെഴുത്ത് പുതുവായന, കഥ തിരക്കഥ, ഗാന്ധി സാഹിത്യം തുടങ്ങിയ സാഹിത്യ സംബന്ധിയായ വിവിധ മേഖലകളെ ആസ്പദമാക്കിയുള്ള ചര്‍ച്ചകൾ, പി ജയചന്ദ്രൻ സ്മൃതി, ഒ എൻ വി സ്മൃതി, വയലാർ ഗാനസന്ധ്യ തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികൾ സാഹിത്യ ശില്പശാലയുടെ ഭാഗമായി നടക്കും

 .

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് സാഹിത്യ ശില്പശാല   

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രശസ്ത സാഹിത്യകാരനുമായ സേതു 

ഉദ്ഘാടനം ചെയ്യും. സുനില്‍ പി. ഇളയിടം മുഖപ്രഭാഷണം നടത്തും. ടി എസ് ജോയി ആശംസ നേരും.

നാല് മണിക്ക് പി.ജയചന്ദ്രന്‍ അനുസ്മരണം ശ്രീമൂലനഗരം മോഹൻ നിർവഹിക്കും. തുടർന്ന് പ്രശസ്ത കലാകാരൻമാർ നേത്യത്വം നൽകുന്ന ജയ ചന്ദ്രൻ സ്മൃതി ഭാവഗീതി.

 

*22 -ാം (ചൊവ്വാഴ്ച്ച) തീയതി രാവിലെ 9.30 ന്*

 

സ്ത്രീ എഴുതുന്നതും സ്ത്രീയെ എഴുതുന്നതും - സാമൂഹ്യ വായന

എന്ന വിഷയത്തിൽ കെ. ഇന്ദുലേഖ, നിഷാ നാരായണന്‍, സിസ്റ്റര്‍ തെരേസ ആലഞ്ചേരി, രശ്മി കേളു എന്നിവർ പങ്കെടുക്കും

 

തുടർന്ന് പുതുവായന എന്ന വിഷയത്തിൽ കെ.എ. സെബാസ്റ്റ്യന്‍, റാംമോഹന്‍ പാലിയത്ത്, വിനോദ്കൃഷ്ണ, ട്രൈബി പുതുവയല്‍ എന്നിവർ പങ്കെടുക്കും.

തുടർന്ന് ഒ.എന്‍.വി അനുസ്മരണം

എസ്. ജോസഫ് നിർവഹിക്കും.

തുടര്‍ന്ന് പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഒ.എന്‍.വി. ഗാനസന്ധ്യ 

 ഒരു വട്ടം കൂടി.

 

*ബുധനാഴ്ച രാവിലെ 9.30 ന്*

കഥ, തിരക്കഥ-കാഴ്ചയും സമൂഹവും എന്ന വിഷയത്തിൽ ബിപിന്‍ ചന്ദ്രന്‍, ജോഷി ജോസഫ്, വിജീഷ് എ.സി. എന്നിവർ പങ്കെടുക്കുന്ന ചർച്ച

12.00 മണിക്ക് ഗാന്ധി സാഹിത്യം എന്ന വിഷയത്തിൽ ചർച്ചയിൽ

 ഡോ. കെ.ജി. പൗലോസ്, പ്രൊഫ. എം.പി. മത്തായി എന്നിവർ പങ്കെടുക്കും. 

2.30 ന് നടക്കുന്ന സമാപന സമ്മേളനം

കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും.

പ്രൊഫ. എം. തോമസ് മാത്യു

മുഖ്യപ്രഭാഷണം നടത്തും ഡോ. എം.സി. ദിലീപ്കുമാര്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

തുടര്‍ന്ന് വയലാര്‍ 

അനുസ്മരണം സന്തോഷ് വര്‍മ്മ നിർവഹിക്കും. അതിനുശേഷം കൊച്ചിൻ മൻസൂർ അവതരിപ്പിക്കുന്ന വയലാര്‍ ഗാനസന്ധ്യ ഉണ്ടായിരിക്കും.

സമാപന സമ്മേളനങ്ങളിൽ ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ പ്രസംഗിക്കും.

 

 

 

date