സംസ്ഥാന കര്‍ഷക അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു
കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന മികച്ച കര്‍ഷകര്‍, മികച്ച പാടശേഖര സമിതി, വിവിധ മേഖലകളിലെ വ്യക്തികള്‍, മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള അവാര്‍ഡ്, കാര്‍ഷിക ഗവേഷണത്തിനുള്ള എം.എസ് സ്വാമിനാഥന് അവാര്‍ഡ്, കൃഷിവകുപ്പിന്റെ പ്രത്യേക പദ്ധതികള്‍ മികവോടെ നടപ്പിലാക്കിയ കൃഷിഭവന്, കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍, പത്രപ്രവര്‍ത്തകര്‍, കൃഷി ശാസ്ത്രജ്ഞര്‍, കൃഷി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു 2025-ലെ അവാര്‍ഡുകള്‍ നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പുതിയ ആറ് അവാര്‍ഡുകള്‍ ഉള്‍പ്പെടെ 46 ഇനങ്ങളിലേക്കാണ് അവാര്‍ഡ് ക്ഷണിച്ചിട്ടുള്ളത്. കൃഷിയിടത്തിന്റെ ഫോട്ടോകള്‍, കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ ചിത്രീകരിച്ച ഡിജിറ്റല്‍ ഡാറ്റ, മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ ഉള്‍പ്പെടെ അപേക്ഷ ജൂലൈ 23 നകം അടുത്തുള്ള കൃഷിഭവന് മുഖാന്തരം സമര്‍പ്പിക്കണം. അപേക്ഷാഫോം ലഭിക്കുന്നതിനായും കൂടുതല്‍ വിവരങ്ങള്‍ക്കായും www.karshikakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുകയോ ചെയ്യുക.
- Log in to post comments