Skip to main content

പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക്  സൗജന്യ പരീക്ഷാപരിശീലനം

 

ആലുവ സബ്ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, എല്‍.ഡി. ക്ലര്‍ക്ക് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എസ്.സി, എസ്.ടി) എല്‍.ഡി.സി (ഖാദി ബോര്‍ഡ്), എല്‍.ഡി.സി (ദേവസ്വം ബോര്‍ഡ്), ഡയറി ഇന്‍സ്‌പെക്ടര്‍ (എന്‍.സി.എ-ധീവര) തസ്തികകളിലെ പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള പിന്നാക്ക ന്യൂനപക്ഷ സമുദായക്കാര്‍ക്ക് 30 ശതമാനം സീറ്റ് നീക്കിവച്ചിട്ടുണ്ട്. പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ 400 രൂപ പ്രതിമാസ സ്റ്റൈപന്റ് ലഭിക്കും, വിദ്യാര്‍ത്ഥി ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ ആറ് മാസത്തിനകമുള്ള സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 27ന് മുമ്പായി രക്ഷിതാവിനോടൊപ്പം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍ 0484 2623304

date