എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ സീനിയോറിറ്റി പുനസ്ഥാപിക്കാന്‍ അവസരം
എറണാകുളം റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സിചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത 1998 ജനുവരി ഒന്ന് മുതല്‍ 2018 ഒക്‌ടോബര്‍ 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കം സീനിയോറിറ്റി നഷ്ടപ്പെട്ട് റി രജിസ്റ്റര്‍ ചെയ്തവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെ നേരിട്ടോ ജോലി ലഭിച്ച് പിരിഞ്ഞതിന് ശേഷം യഥാസമയം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരിപഠനത്തിന് പോകേണ്ടിവന്നതിനാലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് പൂര്‍ത്തിയാക്കാനാകാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്തവര്‍ക്കും രാജിവച്ചവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഈ കാലയളവില്‍ ജോലിക്ക് നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയിനിംഗ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാകാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും അവരുടെ അസ്സല്‍ രജിസ്‌ട്രേഷന്‍ സീനിയോറിറ്റി പുനസ്ഥാപിച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ശിക്ഷണ നടപടിയുടെ ഭാഗമായിട്ടോ ലഭിച്ച ജോലിയില്‍ മനപൂര്‍വ്വം ഹാജരാകാതിരുന്നതിന്റെ പേരിലോ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടവര്‍ക്ക് ഈ ഉത്തരവിന്റെ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
സീനിയോറിറ്റി പുനസ്ഥാപിച്ച് കിട്ടാന്‍ അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ വെബ്‌സൈറ്റായ ംംം.ലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി ന്റെ ഹോം പേജില്‍ നല്‍കിയിട്ടുള്ള സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി പ്രത്യേക പുതുക്കല്‍ നടത്താം. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31വരെയുള്ള ഏതെങ്കിലും പ്രവൃത്തി ദിവസം രജിസ്‌ട്രേഷന്‍ കാര്‍ഡും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസില്‍ നേരിട്ടോ ദൂതന്‍ മുഖേനയോ അപേക്ഷ സമര്‍പ്പിച്ചാലും പുതുക്കല്‍ നടത്താം. ഈ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുന:സ്ഥാപിക്കപ്പെട്ടവര്‍ക്ക് രജിസ്‌ട്രേഷന്‍ നിലവിലില്ലാതിരുന്ന കാലത്തെ തൊഴില്‍രഹിത വേതനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. എറണാകുളം മേഖലാ പ്രൊഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ ഓഫീസില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കണം. ഡിസംബര്‍ 31ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ലെന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പിആന്റ് ഇ) അറിയിച്ചു.
- Log in to post comments