Skip to main content

കൂടിക്കാഴ്ച 21ന്

 

ഭാരതീയ ചികിത്സാ വകുപ്പ് 2018-19 വര്‍ഷത്തില്‍ നാഷണല്‍ ആയുഷ്മിഷന്‍ മുഖേന ആയുര്‍വ്വേദ തെറാപ്പിസ്റ്റ് (പുരുഷന്‍) (മൂന്ന് ഒഴിവ്) , ആയുര്‍വ്വേദ തെറാപ്പിസ്റ്റ് (സ്ത്രീ) ( ഒരൊഴിവ്) , നേഴ്‌സ് (ആയുര്‍വ്വേദ) (ഒരൊഴിവ്), ലാബ് ടെക്‌നീഷ്യന്‍, (രണ്ടൊഴിവ്) എക്‌സ്‌റേ ടെക്‌നീഷ്യന്‍ (രണ്ട് ഒഴിവ്) എന്നീ തസ്തികകളില്‍ താല്‍ക്കാലിക ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ 21ന് രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. ആയുര്‍വ്വേദ തെറാപ്പിസ്റ്റിന് എസ്.എസ്.എല്‍.സിയും ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ വുകപ്പിന്റെ ഒരു വര്‍ഷ തെറാപ്പിസ്റ്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റും, നേഴ്‌സിന് എസ്.എസ്.എല്‍.സിയും ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ വുകപ്പിന്റെ ഒരു വര്‍ഷ ആയുര്‍വ്വേദ നേഴ്‌സ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റും, ലാബ് ടെക്‌നീഷ്യന് എസ്.എസ്.എല്‍.സിയും കേരള സര്‍ക്കാരിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന ബി.എസ്.സി (എം.എല്‍.റ്റി) , ഡി.എം.എല്‍.റ്റി സര്‍ട്ടിഫിക്കറ്റും എക്‌സ്‌റേ ടെക്‌നീഷ്യന്‍ തസ്തികക്ക് എസ്.എസ്.എല്‍.സിയും കേരള സര്‍ക്കാരിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന അംഗീകൃത സര്‍ട്ടിഫിക്കറ്റ് എന്നിവയുമാണ് യോഗ്യത. താല്‍പ്പര്യമുള്ളവര്‍ അന്നേ ദിവസം വയസ്സ്, യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം .കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 04862 232318.

date