Post Category
രജിസ്‌ട്രേഷന്‍ പുന:സ്ഥാപിക്കാം
എറണാകുളം റീജ്യണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 1998 ജനുവരി ഒന്നു മുതല്‍ 2018 ഒക്‌ടോബര്‍ 31 വരെയുളള കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു മുഖേന ജോലിയില്‍ നിന്നും യഥാവിധി പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് പ്രസ്‌തുത കാലയളവില്‍ ചേര്‍ക്കാന്‍ കഴിയാതിരുന്നവര്‍ക്കും സീനിയോറിറ്റിയോടെ രജിസ്‌ട്രേഷന്‍ ഡിസംബര്‍ 31 നകം പുതുക്കാമെന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് www.employment.kerala.gov.in. ഫോണ്‍ : 0484-2312944.
date
- Log in to post comments