Post Category
എന്‍.സി.വി.ടി സപ്ലിമെന്ററി പരീക്ഷ
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ 2014 മുതല്‍ 2017 ആഗസ്റ്റ്മാസം വരെ എന്‍.സി.വി.ടി ട്രേഡുകളില്‍ പ്രവേശനം നേടിയതും ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി പരാജയപ്പെട്ടവരും അഞ്ച് അവസരങ്ങള്‍ ഉപയോഗിക്കാത്തവരുമായ ട്രെയിനികളില്‍ നിന്നും, 2019 ജനുവരിയില്‍ നടക്കുന്ന എന്‍.സി.വി.ടി സപ്ലിമെന്ററി പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫീസായ 160 രൂപ ട്രഷറിയില്‍ ഒടുക്കി അപേക്ഷ സഹിതം ഈ മാസം 26നകം പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468 2259952 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക. (പിഎന്‍പി 3786/18)
date
- Log in to post comments