ഡോക്യുമെന്ററി ചിത്രീകരണ മത്സരം
തെരഞ്ഞെടുപ്പ് കമ്മീഷന് Ethical Voting, Inclusive Voting, Role of the Youth in Election process എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നിനെ ആസ്പദമാക്കി ഡോക്യൂമെന്ററി ചിത്രീകരണ മത്സരം നടത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ഗവണ്മെന്റ് എയ്ഡഡ് കോളേജുകള്‍, യൂണിവേഴ്സിറ്റികള്‍, പോളിടെക്നിക്കുകള്, ഐ.ടി.ഐകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാമെന്ന് ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികള്‍ക്ക് അഞ്ച് എന്‍ട്രികള്‍ സമര്‍പ്പിക്കാം. മത്സരത്തില്‍ പങ്കെടുക്കുന്ന ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഡിസംബര്‍ 15നകം കളക്ടറേറ്റിലെ ഇലക്ഷന് വിഭാഗത്തില്‍ ഡോക്യൂമെന്ററികള്‍ സമര്‍പ്പിക്കണം. ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന എന്‍ട്രികള്‍ സംസ്ഥാനതല മത്സരത്തിന് അയയ്ക്കുന്നതും സംസ്ഥാന വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ്, ലോഗോ, സര്‍ട്ടിഫിക്കറ്റ് എന്നിവ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇലക്ഷന് വിഭാഗത്തിലെ 0468 2224256, 2320940 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. (പിഎന്‍പി 3792/18)
- Log in to post comments