Post Category
ഓണ്‍ലൈന്‍ കരിയര്‍ ഗൈഡന്‍സ്
കണ്ണൂര്‍ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ സൗജന്യ ഓണ്‍ലൈന്‍ കരിയര്‍ ഗൈഡന്‍സ് സൗകര്യം ആരംഭിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് അഭിരുചിക്കനുസൃതമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിനും വിവിധ തൊഴിലവസരങ്ങളെക്കുറിച്ചും തൊഴില്‍ നില, ഉപരിപഠനം, പരിശീലന സൗകര്യങ്ങള്‍, സ്കോളര്‍ഷിപ്പ് എന്നിവയെകുറിച്ചും ആവശ്യമായ വിവരങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കും. സേവനങ്ങള്‍ക്ക് കണ്ണൂര്‍ യൂണിവേഴ്സിറ്റി താവക്കര ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നേരിട്ടോ പ്രവര്‍ത്തി സമയങ്ങളില്‍ 04972703130 നമ്പറിലോ ബന്ധപ്പെടാം.
date
- Log in to post comments