Skip to main content

ആരോഗ്യ വകുപ്പ് ദ്രുത കര്‍മ്മ സേന ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി

തിരുവനന്തപുരത്ത് പ്രകൃതിക്ഷോഭത്തെ തുടര്‍ന്നുളള അടിയന്തിര സാഹചര്യം നേരിടാന്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാതലം മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍വരെയുളള ദ്രുതകര്‍മ്മ സേനകള്‍ക്ക് ഡി.എം.ഒ നിര്‍ദേശം നല്‍കി.  ദുരിതാശ്വാസ ക്യാമ്പുകളിലെ താമസക്കാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കി.  പൂന്തുറ, വിഴിഞ്ഞം, വെട്ടൂര്‍, കടയ്ക്കാവൂര്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലാ ദ്രുതകര്‍മ്മ സേനാംഗങ്ങള്‍ സന്ദര്‍ശിക്കും.  ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.  ഫോണ്‍: 0471 2466828, 9446121586.

പി.എന്‍.എക്‌സ്.5133/17

date