Skip to main content

അട്ടപ്പാടി കാരറ ഗവ. യു.പി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2022-2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച അട്ടപ്പാടി കാരറ  ഗവ. യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടം തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: അട്ടപ്പാടി കാരറ ഗവ. യു.പി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ്  മന്ത്രി എം.ബി രാജേഷ് സംസാരിക്കുന്നു
 

date