Post Category
ലാപ്ടോപ്പ് വിതരണം ചെയ്തു
കുത്തനൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ടി സഹദേവന്‍ നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് ഫാരിദ ഫിറോസ് അധ്യക്ഷയായി.
പട്ടികജാതി വിഭാഗത്തിലെ 10 കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് ലാപ്‌ടോപ്പ് വിതരണം ചെയ്തത്. ഇതിനായി നാല് ലക്ഷം രൂപയാണ് വകയിരുത്തിയത്. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. സുനില്‍കുമാര്‍, മെമ്പര്‍ പി.പ്രസാദ് കുമാര്‍, എ.ഹാരീസ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments