സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ് ഒഴിവ്
സമഗ്ര ശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായുള്ള സ്‌കില്‍ ഡെവലപ്മന്റ് സെന്ററുകളിലെ സ്‌കില്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അസിസ്റ്റന്റ് റോബോട്ടിക്‌സ് ടെക്‌നിഷ്യന്‍/ ജിഎസ്ടി അസിസ്റ്റന്റ് ജോബ് റോളില്‍ നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്ക് (എന്‍എസ്‌ക്യുഎഫ്). ഇവരുടെ അഭാവത്തില്‍ ഇലക്ട്രോണിക്‌സ്/ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് ആന്‍ഡ് ഇന്‍ഷുറന്‍സ് റീട്ടെയില്‍ അസെറ്റ് മാനേജ്‌മെന്റ് സെക്ടറുകളില്‍ എന്‍എസ്‌ക്യുഎഫ് സര്‍ട്ടിഫിക്കറ്റ് നേടിയവരെയും അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/ കൊമേഴ്‌സ് വിഷയങ്ങളില്‍ വിഎച്ച്എസ്ഇ കോഴ്‌സ് പാസായവരെയും പരിഗണിക്കും. അവസാനതീയതി: ജൂലൈ 31. പ്രായം: 35. വേതനം പ്രതിദിനം 755 രൂപ. അപേക്ഷഫോറം dpossapta.blogspot.com ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്ററുടെ തിരുവല്ലയിലെ കാര്യലയത്തിലോ ssapta03@gmail.com ല്‍ അയക്കണം. ഫോണ്‍: 0469 2600167
- Log in to post comments