Skip to main content

യുവജന ക്ഷേമബോര്‍ഡ് ശാസ്ത്ര പ്രശ്നോത്തരി ജൂലൈ 30 ന് (ബുധന്‍)  

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേത്യത്വത്തില്‍ ശാസ്ത്ര പ്രശ്നോത്തരി ജൂലൈ 30 ന്  (ബുധന്‍) സംഘടിപ്പിക്കും. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാന തുക ഉള്‍പ്പെടെ പുരസ്‌കാരം നല്‍കും. ആറന്മുള മണ്ഡലത്തിലെ പ്രശ്നോത്തരി രാവിലെ 11 ന് കാത്തലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യും. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 10 ന് ബ്ലോക്ക് പ്രസിഡന്റ് കെ. എസ് ഗോപി ഉദ്ഘാടനം ചെയ്യും. കോന്നി  എലിയറയ്ക്കല്‍ ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കും. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്യും. അടൂര്‍ സര്‍ക്കാര്‍  യു പി സ്‌കൂളില്‍  രാവിലെ 10ന്  അടൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. തിരുവല്ല ഡയറ്റ് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് പി ആന്റണി ഉദ്ഘാടനം ചെയ്യും.

date