Skip to main content

വായന മാസാചരണം: മത്സര വിജയികളെ പ്രഖ്യാപിച്ചു

 

 ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവ വായന മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യകൃതികളെ ആസ്പദമാക്കിയുള്ള പുസ്തകത്തിനൊരു കത്ത്, കവര്‍പേജ് ഡിസൈന്‍, കാരിക്കേച്ചര്‍ രചന മത്സരങ്ങളുടെ ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു.
 
പുസ്തകത്തിനൊരു കത്ത് എച്ച്എസ്എസ്: ഇഷിത അന്ന, പ്ലസ് വണ്‍, കാടാച്ചിറ എച്ച്എസ്എസ്,കണ്ണൂര്‍ സൗത്ത് ബി.ആര്‍.സി ഒന്നാം സ്ഥാനം നേടി. ടി.നേഹ, പ്ലസ്ടു, ഗവ. ബ്രണ്ണന്‍ എച്ച്എസ്എസ്, തലശ്ശേരി സൗത്ത് ബി.ആര്‍.സി രണ്ടാം സ്ഥാനം നേടി. രണ്ട് മൂന്നാം സ്ഥാനക്കാര്‍: കെ.വി മെസ്ന, പ്ലസ് വണ്‍, ടാഗോര്‍ എച്ച്എസ്എസ്, തളിപ്പറമ്പ് നോര്‍ത്ത് ബി.ആര്‍.സി, ശ്രദ്ധ രത്നസേനന്‍, പ്ലസ് വണ്‍, സെന്റ് തെരേസ ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസ്, കണ്ണൂര്‍ നോര്‍ത്ത് ബി.ആര്‍.സി. 

പുസ്തകത്തിനൊരു കത്ത് എച്ച്എസ്: ഹഫ്‌സത്ത്, എട്ടാംതരം, എന്‍ എ എം എച്ച് എസ് എസ് പെരിങ്ങത്തൂര്‍, ചൊക്ലി ബി.ആര്‍.സി, ഒന്നാം സ്ഥാനം നേടി. കെ വി കൃഷ്ണപ്രിയ, പത്താംക്ലാസ്, ജിഎച്ച്എസ്എസ് അരോളി, പാപ്പിനിശ്ശേരി ബി.ആര്‍.സി രണ്ടും അദ്വിനി കൃഷണ, പത്താംക്ലാസ്, സിപിഎന്‍ ജിഎച്ച്എസ്എസ് മാതമംഗലം, പയ്യന്നൂര്‍ ബി.ആര്‍.സി മൂന്നും സ്ഥാനം നേടി.  

പുസ്തകത്തിനൊരു കത്ത് യു പി: ആത്മിക സരിന്‍ ഏഴാംക്ലാസ്, കീഴൂര്‍ വിയുപിഎസ്, ഇരിട്ടി ബി.ആര്‍.സി ഒന്നാം സ്ഥാനം നേടി. ജിയോണ്‍ ബിജു, ഏഴാംക്ലാസ്, കരിപ്പാല്‍ എസ് വി യു പി എസ്, തളിപ്പറമ്പ് നോര്‍ത്ത് ബി.ആര്‍.സി രണ്ടാം സ്ഥാനവും ലുബ്ന ഷെരിന്‍ ആറാം ക്ളാസ്, ജി.വി.എച്ച്.എസ്.എസ് എടയന്നൂര്‍, മട്ടന്നൂര്‍ ബി.ആര്‍.സി മൂന്നാം സ്ഥാനവും നേടി. 

പുസ്തകത്തിനൊരു കത്ത് എല്‍ പി: അന്ന ഷനില്‍, നാലാംക്ലാസ്, താബോര്‍ സെന്റ് ജോസഫ്‌സ് സ്‌കൂള്‍, തളിപ്പറമ്പ്  നോര്‍ത്ത് ബി.ആര്‍.സി ഒന്നാം സ്ഥാനം നേടി. എം ശ്രീലാല്‍, നാലാംക്ലാസ്, പെരുമാച്ചേരി എ യു പി സ്‌കൂള്‍, തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സി രണ്ടാം നേടി. ഫെബ സുനീഷ്, നാലാംക്ലാസ്, ചൊക്ലി കടാങ്കുനി യുപി സ്‌കൂള്‍,ചൊക്ലി ബി.ആര്‍.സി, ഹസ്ന ഫാത്തിമ, മൂന്നാംക്ലാസ്, കോളാട് ജൂനിയര്‍ ബേസിക് സ്‌കൂള്‍,തലശ്ശേരി നോര്‍ത്ത് ബി.ആര്‍.സി എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.

കവര്‍പേജ് ഡിസൈന്‍ എച്ച്എസ്എസ് വിഭാഗത്തില്‍ ദിയ അനില്‍, പ്ലസ് വണ്‍, തലശ്ശേരി സെന്റ് ജോസഫ് എച്ച്.എസ്.എസ്, തലശ്ശേരി സൗത്ത് ബി ആര്‍സി, ഒന്നാം സ്ഥാനം നേടി. സുദേവ് ഷൈനി പ്രശാന്ത്, മാടായി ചെറുതാഴം ജിഎച്ച്എസ്എസ്, മാടായി ബി ആര്‍ സി, രണ്ടും സന ഫാത്തിമ മംഗലത്ത്, കതിരൂര്‍ എച്ച് എസ് എസ്, തലശ്ശേരി നോര്‍ത്ത് ബിആര്‍സി മൂന്നും സ്ഥാനം നേടി.

കവര്‍പേജ് ഡിസൈന്‍ എച്ച്എസില്‍ പി. ജനീദാസ്, ഒമ്പതാംക്ലാസ്, ജി.എച്ച്.എസ്.എസ് പാല, ഇരിട്ടി ബി.ആര്‍.സി, വി.കെ ലക്ഷ്മി, ഒമ്പതാം ക്ലാസ്, തലശ്ശേരി സേക്രഡ് ഹാര്‍ട്ട് ജി.എച്ച്.എസ്.എസ്, തലശ്ശേരി സൗത്ത് ബി.ആര്‍.സി എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കെ. വൈഗ, 10-ാം ക്ലാസ്, തലശ്ശേരി സേക്രഡ് ഹാര്‍ട്ട് ജി.എച്ച്.എസ്.എസ്, തലശ്ശേരി സൗത്ത് ബി.ആര്‍.സി രണ്ടും ദക്ഷ സുമേഷ്, എട്ടാംക്ലാസ്, പി ആര്‍ എം കൊളവല്ലൂര്‍ എച്ച്എസ്എസ്, പാനൂര്‍ ബി.ആര്‍.സി മൂന്നും സ്ഥാനം നേടി. 

കവര്‍പേജ് ഡിസൈന്‍ യു.പിയില്‍ സി. അഥീന, ആറാംക്ലാസ്, കൂടാളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മട്ടന്നൂര്‍ ബി.ആര്‍.സി ഒന്നാം സ്ഥാനം നേടി.
 
കാരിക്കേച്ചര്‍ രചന എച്ച്എസ്എസ്: വിഷ്ണു പ്രമോദ്, പ്ലസ് വണ്‍, വയക്കര ജി.എച്ച്.എസ്.എസ്, പയ്യന്നൂര്‍ ബി.ആര്‍.സി ഒന്നാം സ്ഥാനം നേടി. ജീവ ജോമി, പ്ലസ് വണ്‍, മണിക്കടവ് സെന്റ് തോമസ് എച്ച്.എസ്.എസ്, ഇരിക്കൂര്‍ ബി.ആര്‍.സി രണ്ടും ബി.പി. അതുല്യ, പ്ലസ് വണ്‍, ചാല എച്ച്.എസ്.എസ്, എസ്.എസ്.കെ കണ്ണൂര്‍ മൂന്നും സ്ഥാനം നേടി.

കാരിക്കേച്ചര്‍ രചന എച്ച്എസ്: കെ.പി. സാരംഗ്, ഒമ്പതാം ക്ലാസ്, കടന്നപ്പള്ളി ജി.എച്ച്.എസ്.എസ്, മാടായി ബി.ആര്‍.സി ഒന്നാം സ്ഥാനം നേടി. പി.ആര്‍. ശ്രീഹരി, എട്ടാംക്ലാസ്, കാടാച്ചിറ ഹൈസ്‌കൂള്‍, കണ്ണൂര്‍ സൗത്ത് ബി.ആര്‍.സി രണ്ടും ദേവാംഗന സിജിത്ത്, എട്ടാംക്ലാസ്, പടിയൂര്‍ ജി.എച്ച്.എസ്.എസ്, ഇരിക്കൂര്‍ ബി.ആര്‍.സി മൂന്നും സ്ഥാനം നേടി.

കാരിക്കേച്ചര്‍ രചന എല്‍.പി: എം.ശ്രീലാല്‍, നാലാംക്ലാസ്, പെരുമാച്ചേരി എ.യു.പി.സ്‌കൂള്‍ ,തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സി ഒന്നാം സ്ഥാനം നേടി.

ആഗസ്റ്റ് രണ്ടിന് രാവിലെ പത്തിന് കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സമാപന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷനാകും. 
അസി. കലക്ടര്‍ എഹ്തെദ മുഫസിര്‍, വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടര്‍ ഡി ഷൈനി, ഹയര്‍ സെക്കന്‍ഡറി ആര്‍ ഡി ഡി പി എക്സ് ബിയാട്രിസ് മരിയ, എഡിഎം കലാഭാസ്‌കര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി പി വിനീഷ്, എസ് എസ് കെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, വിദ്യാകിരണം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.സി സുധീര്‍, പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കാരയില്‍ സുകുമാരന്‍ , അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ മത്തായി എന്നിവര്‍ പങ്കെടുക്കും.

date