Post Category
കുടുംബ സംഗമം
അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ അധ്യക്ഷയായി. ഭവനപദ്ധതിയിലുള്‍പ്പെടുത്തി 93 വീടുകള്‍ പൂര്‍ത്തീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ വി. പ്രസാദ്, അനുരാധ ശ്രീജിത്ത്, സാംകുട്ടി അയ്യക്കാവില്‍, ജയശ്രീ, ബെന്‍സണ്‍ തോമസ്, മറിയം തോമസ്, അനിതകുറുപ്പ്, എന്‍ ജി ഉണ്ണികൃഷ്ണന്‍, സോമശേഖരന്‍ പിള്ള, കെ റ്റി സുബിന്‍, പ്രഭാവതി, ശ്രീകല ഹരികുമാര്‍, അംബുജ ഭായി, പ്രീതനായര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments