Post Category
അഭിമുഖം
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നഗരസഭ പരിധിയിലുള്ള നഴ്‌സിംഗ് കഴിഞ്ഞ പട്ടികജാതി ഉദ്യോഗാര്‍ഥികളെ സ്‌റ്റൈഫന്റോടുകൂടി സ്റ്റാഫ് നഴ്‌സ് താല്‍ക്കാലിക തസ്തികയിലേക്ക് നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് എട്ടിന് രാവിലെ 11 ന് നടക്കും. യോഗ്യത: ബിഎസ് സി നഴ്‌സിംഗ്/ജനറല്‍ നഴ്‌സിംഗ്. മാസ വേതനം: ബിഎസ് സി നഴ്‌സിംഗ്-10,000 രൂപ, ജനറല്‍ നഴ്‌സിംഗ്- 8000 രൂപ. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അഭിമുഖത്തിന് അരമണിക്കൂര്‍ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04734 223236
date
- Log in to post comments