Post Category
ഖാദി ഓണം മേള
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്തംബര്‍ നാല് വരെ ഖാദി ഓണം മേള നടക്കും. പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍, ഇലന്തൂര്‍, അടൂര്‍ റവന്യൂ ടവര്‍, റാന്നി-ചേത്തോങ്കര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യകളില്‍ നിന്ന് സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല/ബാങ്ക് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ പലിശ രഹിത ക്രെഡിറ്റ് വ്യവസ്ഥയില്‍ ഖാദി ഉല്‍പന്നങ്ങള്‍ വാങ്ങാം. ആഴ്ചതോറും നടത്തുന്ന ജില്ലാതല നറുക്കെടുപ്പില്‍ സമ്മാനവും ലഭിക്കും. ഫോണ്‍: പത്തനംതിട്ട: 9744259922, ഇലന്തൂര്‍: 8113870434, അടൂര്‍: 6238547923, റാന്നി: 7736703933.
date
- Log in to post comments