Post Category
പട്ടികവര്‍ഗ്ഗ വികസനവകുപ്പ സുവര്‍ണ ജൂബിലി: ജില്ലയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കും
പട്ടികവര്‍ഗ്ഗ വികസനവകുപ്പ് രൂപീകരിച്ചിട്ട് 50 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ചചെയ്തു. എം.എല്‍.എ.,എം.പി. ഫണ്ടുകള്‍ ഉപയോഗിച്ച് പട്ടികവര്‍ഗ്ഗ മേഖലകളില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കല്‍, എല്ലാ ഉന്നതികളിലും കുടിവെള്ളം, റോഡ്, വൈദ്യുതി, ഇന്റര്‍നെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കല്‍, ദുരന്തസാധ്യതകളുള്ള പട്ടികവര്‍ഗ്ഗ ഉന്നതികളില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ തയ്യാറാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ സുവര്‍ണജൂബിലി വര്‍ഷത്തില്‍ നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു.
എ.ഡി.എം. എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി കളക്ടര്‍ ഷാഹിന രാമകൃഷ്ണന്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രോജക്റ്റ് ഓഫീസര്‍ എസ്. സാജു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
date
- Log in to post comments