ആര്‍ദ്രം: ജില്ലാതല സെമിനാര്‍ ഇന്ന് (2017 ഡിസംബര്‍ 3ന്) മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും
കൊച്ചി: ആരോഗ്യരംഗത്ത് സമഗ്രമാറ്റം ലക്ഷ്യമിട്ട് സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി ജില്ലാതല സെമിനാര്‍ ഇന്ന് (2017 ഡിസംബര്‍ 3ന്) രാവിലെ 10 മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ മന്ത്രി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.വി. തോമസ് എം പി, ഹൈബി ഈഡന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള തുടങ്ങിയവര്‍ പങ്കെടുക്കും. ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി ജില്ലയില്‍ ആരോഗ്യരംഗത്ത് വിവിധ പദ്ധതികള്‍ നടന്നുവരികയാണ്. പതിനഞ്ച് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുകയാണ്. ഇതില്‍ അഞ്ച് കുടുംബാരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മറ്റുള്ളവയുടെ പ്രവൃത്തികള്‍ നടന്നുവരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയും ജനറല്‍ ആശുപത്രിയും രോഗീ സൗഹൃദമാക്കുന്നതിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.
- Log in to post comments