Skip to main content

എന്‍ട്രന്‍സ് പരിശീലനം

മെഡിക്കല്‍/എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടുന്നതിനായുള്ള പരിശീലനത്തിന് പട്ടികജാതി വികസനവകുപ്പ് അപേക്ഷ ക്ഷണിച്ചു. 2025 ലെ പ്ലസ് ടു, വിഎച്ച്എസ് സി പരീക്ഷയില്‍ സയന്‍സ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡുള്ളവരും പ്ലസ് ടുവിന് സയന്‍സ്, ഇംഗ്ലീഷ്  വിഷയങ്ങളില്‍ എ2 ഗ്രേഡില്‍ കുറയാത്ത സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും  എ ഗ്രേഡില്‍ കുറയാത്ത ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.  കുടുംബവാര്‍ഷിക വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. നിശ്ചിത മാതൃകയിലുളള അപേക്ഷ, കുട്ടിയുടെ ജാതി, രക്ഷകര്‍ത്താവിന്റെ കുടുംബവാര്‍ഷിക വരുമാനം, എസ്എസ്എല്‍സി , പ്ലസ് ടു/വിഎച്ച്എസ് സി/സിബിഎസ്ഇ/ഐസിഎസ്ഇ/ഐഎസ്ഇ മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പഠിക്കുന്ന സ്ഥാപനത്തിലെ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഓഗസ്റ്റ് 31 നകം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 54,000 രൂപ വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഫോണ്‍  - 04682322712, 9497103370.

date