Post Category
ഗജ ചുഴലിക്കാറ്റ്; തമിഴ്നാടിന് സഹായമേകാൻ സംഭരണ കേന്ദ്രം തുറന്നു
ആലപ്പുഴ: ഗജ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് കൂടുതൽ നാശനഷ്ടമുണ്ടായ തമിഴ്നാട് ജനതയ്ക്ക് സഹായഹസ്തവുമായി ജില്ലാഭരണകൂടം. കാറ്റിൽ നാശനഷ്ടം സംഭവിച്ച ജനങ്ങൾക്ക് ദുരിതാശ്വാസ സാധനങ്ങൾ ശേഖരിച്ച് നൽകുന്നതിന് ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സംഭരണ കേന്ദ്രം ആരംഭിച്ചു. ആലപ്പുഴ ആർ.ഡി.ഓഫീസ് കളക്ഷൻ സെന്ററായി പ്രവർത്തിക്കും. രാവിലെ 10 മണിമുതൽ വൈകുന്നേരം അഞ്ചുവരെയാണ് കേന്ദ്രം പ്രവർത്തിക്കുക. വെള്ളം, ഉണക്കി സൂക്ഷിക്കാവുന്ന ഭക്ഷണം, ടാർപോളിൻ, മെഴുകുതിരി, പുതിയ വസ്ത്രങ്ങൾ തുടങ്ങിയ സാധനങ്ങൾ എത്തിക്കാൻ താൽപ്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് 0477 2263441, 9847484532, 9446272112 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
date
- Log in to post comments