പാണാവള്ളി കണ്ണങ്കുളം പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു
ആലപ്പുഴ : പാണാവള്ളി പഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രമായ കണ്ണങ്കുളം പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു. അരൂർ എം. എൽ.എ എ.എം ആരിഫാണ് പാർക്ക് ഉദ്ഘടനം ചെയ്തത്. പാണാവള്ളി പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തായി കാടുപിടിച്ചു കിടന്നിരുന്ന കുളവും പരിസരപ്രദേശവുമാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ മനോഹരമായ പാർക്കാക്കി മാറ്റിയത്. പാർക്കിനായി തനത് ഫണ്ടിൽ നിന്ന് 6 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിരുന്നു.
കുളത്തിന് ചുറ്റും ടൈൽ പാകി മോടി കൂട്ടി,് വശങ്ങളിൽ് ചുറ്റുമതിലും സ്ഥാപിച്ച് പൊതുജനങ്ങൾക്ക് ഇരിക്കുവാൻ ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്.പാർക്കിന് ചുറ്റും അലങ്കാര ചെടികളും നട്ടു. ഡിസംബർ ഒന്നുമുതലാണ് പാർക്കിന്റെ പ്രവർത്തനം. സാധാരണ ദിവസങ്ങളിൽ വൈകിട്ട് 4 മണിമുതൽ 7 .30 വരെയാണ് പ്രവർത്തനം. അവധി ദിനമായ ഞായർ രാവിലെ 10 മുതൽ രാത്രി 8 മണിവരെയാണ് വിശ്രമ കേന്ദ്രം പ്രവർത്തിക്കുക.തിങ്കളാഴ്ച പാർക്ക് അവധിയാണ്.ഡിസംബർ ഒന്നു മുതൽ കുടുംബശ്രീയുടെ സ്റ്റാളും വഴിയോര വിശ്രമകേന്ദ്രത്തിൽ പ്രവർത്തനം തുടങ്ങും.ചായ,ചെറുകടികൾ,ഐസ്‌ക്രീം,പോപ്കോൺ എന്നിവ സ്റ്റാളിൽ ഉണ്ടാവും. പാർ്ക്കിന്റെ മേൽനോട്ടചുമതല കുടുംബശ്രീ പ്രവർത്തകർക്കാണ്.
പാർക്കിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ അധ്യക്ഷനായി.തൊഴിലുറപ്പ് പദ്ധതിക്ക് നേതൃത്വം നൽകിയ മേറ്റ് ബീനയെ ചടങ്ങിൽ ആദരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ സത്യൻ ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രേംലാൽ ഇടവഴിക്കൽ , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ സുശീലൻ, ക്ഷേമ കാര്യ ചെയർമാൻ ഷീല കാർത്തികേയൻ , ഡോ. പ്രദീപ് കൂടക്കൽ , ശ്രീദേവി മഹാദേവൻ , സഫിയ ഇസഹാക് എന്നിവർ സംസാരിച്ചു.
- Log in to post comments