Skip to main content

ഭരണഭാഷവാരാചരണം സമ്മാനദാനം ഇന്ന് 

ആലപ്പുഴ: ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ഇന്ന് (നവംബർ 24) ഉച്ചയ്ക്ക് 12ന് ജില്ല പ്ലാനിങ് ഹാളിൽ നടക്കുന്ന ജില്ല വികസന സമതി യോഗത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. 

കേട്ടെഴുത്ത് മത്സരത്തിൽ പി. പാർവതിദേവി-ഒന്നാം സ്ഥാനം (എൻ.ഐ.സി), ആർ. സേതുനാഥ്(ജില്ല ട്രഷറി), ആർ.അർച്ചനദേവി (പുന്നപ്ര വില്ലേജ്), കെ.എസ്. ശ്രീകുമാർ (പെരുമ്പളം വില്ലേജ്)-രണ്ടാം സ്ഥാനം, പി.സി. അനിൽ കുമാർ (ക്ഷീര വികസന വകുപ്പ്- ഹരിപ്പാട്)മൂന്നാം സ്ഥാനം എന്നിവരാണ് വിജയികൾ.

ഭാഷ പരിചയ മത്സരത്തിലെ വിജയികൾ: 1-പി.സി.അനിൽ കുമാർ (ക്ഷീര വികസനം, ഹരിപ്പാട്), 2-കെ.അനിൽകുമാർ (ആലപ്പുഴ ജില്ല വിദ്യാഭ്യാസ ഓഫീസ്), 3- കെ.എസ്. ശ്രീകുമാർ (പെരുമ്പളം വില്ലേജ്)

ഭാഷ പ്രശ്‌നോത്തരിയിൽ ഒന്നാം സ്ഥാനം സി.രഞ്ജന ദേവി ( പുന്നപ്ര പ്രാഥമിക ആരോഗ്യ കേന്ദ്രം) എ. നദീറ (എസ്.ഡി.വി.ജി.യു.പി.എസ് -നീർക്കുന്നം), രണ്ടാം സ്ഥാനം എൻ.പി ദീപു (ആർ.ഡി.ഒ ഓഫീസ്,ആലപ്പുഴ), കെ. മനേഷ് (കുട്ടനാട് പാക്കേജ് ഇറിഗേഷൻ പ്രോജക്ട് ആലപ്പുഴ), മൂന്നാം സ്ഥാനം കെ.എസ്. ശ്രീകുമാർ (പെരുമ്പളം വില്ലേജ്).  

 

date