Post Category
ശാസ്ത്ര പ്രശ്നോത്തരി ഓഗസ്റ്റ് എട്ടിന്(വെള്ളി)
സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ ജില്ലാതല ശാസ്ത്ര പ്രശ്നോത്തരി ഓഗസ്റ്റ് എട്ടിന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ കുട്ടികളാണ് പങ്കെടുക്കുന്നത്. ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് യഥാക്രമം 10,000, 5000 രൂപ, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനാകും. കുട്ടികളിലെ ശാസ്ത്ര ചരിത്ര ബോധവും യുക്തിചിന്തയും വര്‍ധിപ്പിക്കുന്നതിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനുമാണ് പ്രശ്നോത്തരി.
date
- Log in to post comments