Skip to main content

'ഗൃഹസദസ്' ഉദ്ഘാടനം

റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഗൃഹസദസ് ' ലഹരി വിരുദ്ധ കാമ്പയിയിന് തുടക്കം.  മുക്കത്ത് ആദ്യ സദസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡന്റ് ഓമന ജനാര്‍ദനന്‍ അധ്യക്ഷയായി. ലഹരി പദാര്‍ഥം സമൂഹത്തില്‍ വരുത്തുന്ന ദോഷവും  കുട്ടികളില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടാക്കുന്ന ദൂഷ്യവശങ്ങളും ചര്‍ച്ച ചെയ്തു. പഞ്ചായത്തംഗം രമ്യ മോള്‍, പി ആര്‍ ജനാര്‍ദനന്‍, പി എസ് ശോഭന എന്നിവര്‍ പങ്കെടുത്തു.

date