Skip to main content

ശുചിത്വ പ്രശ്‌നങ്ങള്‍ക്ക് നൂതന പരിഹാരം തേടി സ്വച്ഛ്ഭാരത് ഹാക്കത്തോണ്‍

കുടിവെള്ള ശുചിത്വ മന്ത്രാലയം സ്വച്ഛത്തോണ്‍ 1.0 സ്വച്ഛ് ഭാരത് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. സ്വച്ഛ് ഭാരത് മിഷന്റെ നടത്തിപ്പില്‍ നേരിടാനിടയുള്ള വെല്ലുവിളികള്‍ക്ക് പരിഹാര മാര്‍ഗ്ഗങ്ങള്‍ കാണുന്നതിന് പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടുകയാണ് പ്രധാന ഉദ്ദേശ്യം. ആദ്യഘട്ടത്തില്‍ മത്സരാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈന്‍ എന്‍ട്രികള്‍ ക്ഷണിക്കും. രണ്ടാംഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ മുന്നോട്ട് വയ്ക്കുന്ന പ്രശ്‌നപരിഹാര മാര്‍ഗ്ഗങ്ങള്‍ തത്സമയം പ്രദര്‍ശിപ്പിക്കും. സെപ്റ്റംബര്‍ എട്ടിന് നടക്കുന്ന ഫൈനലില്‍ വിജയികളെ അന്തിമ പ്രസന്റേഷന് ശേഷം പ്രഖ്യാപിക്കുമെന്ന് ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. ഈ മാസം 25 നകം എന്‍ട്രികള്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://innovate.mygov.in/swachhathon-1-0/

പി.എന്‍.എക്‌സ്.3478/17

date