Skip to main content

പാരാവെറ്ററിനറി തസ്തികയില്‍ നിയമനം

മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ പാരാവെറ്ററിനറി തസ്തികയിലേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നു. പറക്കോട് ബ്ലോക്ക് (അടൂര്‍ വെറ്ററിനറി പോളിക്ലിനിക്ക്), മല്ലപ്പള്ളി ബ്ലോക്ക് (മല്ലപ്പള്ളി വെറ്ററിനറി ഹോസ്പിറ്റല്‍ )എന്നീ ബ്ലോക്കുകളിലേക്കാണ് നിയമനം. ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഓഗസ്റ്റ് 13 വൈകിട്ട് മൂന്നിനാണ് അഭിമുഖം.
യോഗ്യത: കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വെറ്ററിനറി ലബോറട്ടറി ക്ലിനിക്ക്, ഫാര്‍മസി ആന്‍ഡ് നഴ്‌സിംഗ് വിഷയത്തില്‍ സ്‌റ്റൈപ്പന്റോടുകൂടി പരിശീലനം ലഭിച്ചവര്‍, ഇവരുടെ അഭാവത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് യോഗ്യതയുള്ളവര്‍ അല്ലെങ്കില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍, സ്‌കൂള്‍ പൗള്‍ട്രി ഫാര്‍മര്‍ എന്ന വിഷയത്തില്‍ ദേശീയ നൈപുണ്യ യോഗ്യത നേടിയവര്‍. എല്‍.എം.വി ലൈസന്‍സ്.ഫോണ്‍: 0468 2322762.

date